തിരുവനന്തപുരം: രാത്രിയില്‍ സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്ശനംനടത്തിവന്ന യുവാവ് പോലീസ് പിടിയില്‍. ആറ്റുകുഴി മണക്കാട്ട് വിളാകം വീട്ടില്‍ ഷിബുവിനെയാണ് (28) തുമ്പ എസ്.ഐ പ്രതാപ ചന്ദ്രനും സംഘവും പിടികൂടിയത്.
രാത്രിയില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടുകളിലെത്തി അവരെ വിളിച്ചുണര്‍ത്തിയാണ് ലോഡിംഗ് തൊഴിലാളിയായ ഇയാളുടെ ലീലാവിലാസം. കഴിഞ്ഞദിവസം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലെത്തി നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കൈയോടെ പൊക്കിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.