Latest News

ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിങ് 737 മാക്‌സ് വിമാനം ലഭിച്ചു

നെടുമ്പാശേരി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിങ് 737 മാക്‌സ് വിമാനം ലഭിച്ചു. അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ യാത്രാനുഭവം പകരുക എന്ന ലക്ഷ്യവുമായി വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ശ്രേണിയിലേക്ക് ബോയിങ് 737 മാക്‌സ് കൂടി ഉള്‍പ്പെടുത്തുന്നത്.

പുതിയ നൂതനമായ സിഎഫ്എം ലീപ്-1ബി എഞ്ചിനുള്ള 737 മാക്‌സ് മികച്ച പ്രകടനം 15 ശതമാനം അധിക ഇന്ധന ക്ഷമത നല്‍കുന്നു. 40 ശതമാനം കുറവു ശബ്ദം, കാര്‍ബണ്‍ തള്ളല്‍ കുറവ് തുടങ്ങിയ ഉള്ളതിനാല്‍ 737 മാക്‌സിന്റെ ഉള്‍പ്പെടുത്തല്‍ ജെറ്റ് എയര്‍വേസിന്റെ ഫ്‌ളീറ്റ് ഘടന ലളിതമാക്കുമെന്ന് മാത്രമല്ല, മെയിന്റനന്‍സ് ചെലവും കുറയ്ക്കും.

അസാധാരണ പ്രകടനം കാഴ്ചവയ്ക്കുന്ന 737 മാക്‌സിന്റെ സ്വന്തമാക്കല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും ഫ്‌ളീറ്റിന്റെ എണ്ണം കൂട്ടുന്നത് ഇന്ത്യന്‍ ഏവിയേഷനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും അതിഥികള്‍ ഞങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്ത് അവര്‍ക്ക് മികച്ച യാത്രാനുഭവം പകരുകയാണ് ലക്ഷ്യമെന്നും ജെറ്റ് എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ പറഞ്ഞു.

ഔറംഗബാദ്, ബെംഗളൂരു, കോയമ്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മാംഗളൂര്‍, മുംബൈ, പാട്‌ന, ഗോവ, ധാക്ക, കൊളംബോ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാക്‌സ് സര്‍വീസുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top