രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവു വരുത്തി കേന്ദ്രസര്‍ക്കാര്‍. എണ്ണവിലയില്‍ ലിറ്ററിന് രണ്ടര രൂപ കുറച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. എണ്ണവില തീരുവയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒന്നര രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടരരൂപ കുറയ്ക്കാന്‍ തയ്യാറായാല്‍ ഇന്ധനവില അഞ്ച് രൂപ വരെ കുറയ്ക്കാനാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും വില കുറച്ചതോടെ കേന്ദ്രസര്‍ക്കാരിന് 21000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അരുണ്‍ ജെയ്റ്റലി അറിയിച്ചു.