കൊച്ചി: രാജ്യത്തെ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട 2 വീലേഴ്സ്, ‘യന്തിരന് 2.0’ ത്രീഡി സിനിമയുമായുള്ള പ്രത്യേക ബ്രാന്‍ഡ് അസോസിയേഷന് പ്രഖ്യാപിച്ചു. യന്തിരന്(റോബോട്ട്) പരമ്പരയില്‍ രജനികാന്തിനൊപ്പം ഹോണ്ടയുടെ ബ്രാന്‍ഡ് അംബാസഡര്‍ അക്ഷയ് കുമാറും അഭിനയിക്കുന്നുണ്ട്. യന്തിരനുമായുള്ള ഈ ബ്രാന്‍ഡ് സഹകരണം കലയുടേയും സാങ്കേതികവിദ്യയുടേയും കൂടിച്ചേരലാണ്.
ഹോണ്ടയുടെ ‘ജോയ് ഓഫ് റൈഡിംഗി’ന്റെ ഒരു സിനിമാറ്റിക് അനുഭവമാണ് യന്തിരന് 2.0 നല്‍കുന്നത്. യന്തിരന് 2.0 ആരാധകര്‍ ഹോണ്ട സൂപ്പര്‍ ബൈക്കിന്റെ പ്രകടനം കണ്ടറിയുവാന്‍ പോവുകയാണ്. ഹോണ്ട മേട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.
ഓണ്‍ലൈനായും അല്ലാതെയും ഇടപാടുകാരുമായി ബന്ധപ്പെടുന്നത് വര്‍ധിപ്പിക്കുവാനും വിവിധ ടച്ച് പോയിന്റുകളില്‍ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുതിനുമായി ഹോണ്ട പ്രത്യേക ഉള്ളടക്കങ്ങള്‍ ലഭ്യമാക്കും.