ജിജ്ഞാസ ജനിപ്പിക്കുന്ന കിടിലന്‍ പോസ്റ്ററുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തുംബാദിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാങ്കല്പ്പികതയും ആക്ഷനും കോര്‍ത്തിണക്കിയിരിക്കുന്ന ട്രെയിലര്‍ ഏറെ ത്രസിപ്പിക്കുന്ന ഒന്നാണ്.
തുംബാദ് എന്ന നിഗൂഡത നിറഞ്ഞ് സ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളാണ് ചിത്രത്തിന്റെ കഥാഗതി. നടന് സോഹം ഷായുടെ നീണ്ട ആറ് വര്‍ഷത്തെ പരിശ്രമഫലമായ ഈ ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ് ആണ് . ഒക്ടോബര്‍ 12 ന് ഹിന്ദി ,മറാത്തി ,തമിഴ് ,തെലുഗു എന്നിങ്ങനെ നാല് ഭാഷകളില്‍ റിലീസ് ചെയ്യും.