Kerala

മകന്റെ ജീവന്‍ കാക്കണം; സുമനസുകളുടെ കാരുണ്യം തേടി മോനിഷ

കൊച്ചി: പ്രണയവിവാഹമായതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ചു, വിശ്വസിച്ച് കൂടെ ഇറങ്ങിയ ഭര്‍ത്താവും കൈവിട്ടു. ഇനി മോനിഷയ്ക്ക് കൂട്ട് ഒറ്റമകന്‍ ശ്യാം മാത്രം. ശ്യാമിനെ കുറിച്ച് പറയുമ്പോള്‍ മോനിഷയുടെ ശബ്ദമിടറും, കണ്ണുകള്‍ നിറയും. ഈ ലോകത്ത് തനിക്ക് സ്വന്തമെന്ന് പറയാന്‍ ബാക്കിയുള്ള ഏക മകന്റെ ജീവന്‍ കാത്തു സൂക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് ഈ അമ്മ.

പാറശാല സ്വദേശിനിയായ മോനിഷയുടെ വിവാഹം കഴിഞ്ഞിട്ട്  പത്ത് വര്‍ഷമാകുന്നു. ഏകമകന്‍ ശ്യാമിന് ഇപ്പോള്‍ 9 വയസ്. ഒന്നര വയസുള്ളപ്പോഴാണ് ശ്യാമിന് കരളില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. അസുഖം അറിയുന്നതിന് മുന്‍പ് വരെ എല്ലാം സംതൃപ്തമായിരുന്നു. ആഗ്രഹിച്ചതുപോലെ നല്ലൊരു ജീവിതം ലഭിച്ചതില്‍ മോനിഷ സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷ ജീവിതം അധികനാള്‍ നീണ്ടുനിന്നില്ല.

മകന്റെ അസുഖം അറിഞ്ഞതിന് ശേഷം മോനിഷയുടെ ഭര്‍ത്താവ് കെഎസ്ആര്‍ടിസി ജീവനക്കാരനായ അനീഷിന് ഭാവമാറ്റങ്ങള്‍ കണ്ടു തുടങ്ങി. എന്നാല്‍ മോനിഷ അതൊന്നും കാര്യമാക്കിയിരുന്നില്ല. മകന് വേണ്ടി എല്ലാം സഹിച്ചും ത്യജിച്ചും ജീവിച്ചു. പക്ഷെ വിധിയെ മറികടക്കാന്‍ ആ അമ്മയ്ക്കായില്ല. അനീഷിന്റെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ മോനിഷയ്ക്ക് ഭര്‍തൃഗൃഹത്തില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നു.

തലചായ്ക്കാനിടമില്ലാതെ ദിവസങ്ങളോളം അമ്മയും മകനും റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞു. ഇതിനിടെ അനീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ മോനിഷ തയ്യാറായിരുന്നില്ല. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു തുടങ്ങി. തുടര്‍ന്ന് ദയനീയാവസ്ഥ മനസിലാക്കിയ കുറേപേര്‍ ഇവരെ സഹായിക്കാനായി എത്തി.

അനീഷിന്റെ ഉപദ്രവം സഹിക്കാനാവാതെ കൊച്ചിയിലെത്തിയ മോനിഷയും മകനും തുടര്‍ ചികിത്സ തേടുന്നത് അമൃത ആശുപത്രിയില്‍ നിന്നുമാണ്. കുറച്ച് സുമനസുകളുടെ സഹായത്തോടെ ഇപ്പോള്‍ കാക്കനാട് ഒരു ഹോസ്റ്റലിലാണ് ഇരുവരും താമസിച്ചു വരുന്നത്. എന്നാല്‍ അവിടേയും ദുരിതം മോനിഷയെ പിന്‍തുടര്‍ന്നു. അസുഖത്തെ തുടര്‍ന്ന് മകന്റെ ശരീരം പൊട്ടിത്തുടങ്ങിയതോടെ അവിടത്തെ മറ്റ് താമസക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് മോനിഷയ്ക്കും മകനും അവിടത്തെ താമസവും ആശങ്ക സൃഷ്ടിക്കുകയാണ്.

ദുരിതങ്ങള്‍ പേറി ജീവിക്കുന്ന മോനിഷയ്ക്ക് മകന്റെ ചികിത്സാ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്. മകനെ പഠിപ്പിക്കുന്നതിനും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി സഹായ ഹസ്തങ്ങള്‍ തേടി അലയുകയാണ് ഈ അമ്മ.

സഹായങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെടുക
മോനിഷ: 9074976912

 

[KGVID]http://keralavisiontv.com/wp-content/uploads/2018/10/123.mp4[/KGVID]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top