Kerala

ശബരിമലയില്‍ വനിത പോലീസിനെ വിന്യസിക്കാനുളള നീക്കം തടയുമെന്ന് ബിജെപി; ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതായി പി.എസ് ശ്രീധരന്‍പിളള

ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. എന്തുവില കൊടുത്തും മുഖ്യമന്ത്രിയുടെ നീക്കത്തെ ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള സിപിഐഎമ്മിന്റെ നിഗൂഡ ശ്രമം ശബരിമല തീവെപ്പ് മുതല്‍ ജനങ്ങള്‍ കണ്ടതാണ്. കേസിന്റെ തുടക്കം എവിടെ നിന്നാണെന്ന് അന്വേഷണ വിധേയമാക്കണമെന്നും ശ്രീധരന്‍പിളള പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് വിശ്വാസികള്‍ക്കൊപ്പം നിന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശ്രീധരന്‍പിളള പറഞ്ഞിരുന്നു. ബിജെപി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച എന്നീ സംഘടനകള്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ടാകും. കേരള സര്‍ക്കാരിന്റെ സത്യവാങ്മൂലമാണ് ഇത്തരമൊരു വിധിയിലേക്ക് കൊണ്ടെത്തിച്ചതെന്നും അതുകൊണ്ട് ഇതിനെയൊരു ഏറ്റുമുട്ടലിലേക്ക് കൊണ്ടുവരരുതെന്നും ശ്രീധരന്‍പിളള പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top