Entertainment

‘മണികര്‍ണ്ണിക’യുടെ ടീസര്‍ പുറത്തിറങ്ങി

കങ്കണ റണാവത്ത് നായികയായ ചിത്രം ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’യുടെ ടീസര്‍ പുറത്തിറങ്ങി. ഏറെ പ്രത്യേകതകളോടെയാണ് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയചാതുരികൊണ്ട് പ്രേഷകഹൃദയങ്ങളെ കീഴടക്കിയ കങ്കണയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ‘മണികര്‍ണ്ണിക’. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. താതിയാ തോപിയായി അതുല്‍ കുല്‍ക്കര്‍ണിയും സദാശിവിന്റെ വേഷത്തില്‍ സോനു സൂഡും ജല്‍കരാബിയായി അങ്കിത ലോഹന്‍ഡേയും ചിത്രത്തില്‍ വേഷമിടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top