Latest News

മഹാത്മാവിന്റെ 150-ാം ജന്മദിനം

ഇന്ന് ഗാന്ധിജയന്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ച മഹാത്മാവിന്റെ നൂറ്റിയമ്പതാം ജന്മദിനം. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ച ബാപ്പുജിയുടെ മഹത്വം തിരിച്ചറിയുന്ന ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ഗാന്ധിജി ഇന്നും ജീവിക്കുന്നു. 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.

ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906ല്‍ ഗാന്ധിജി തന്റെ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ആ മഹാത്മാവിന്റെ ജീവിതമാണ്. അദ്ദേഹം സ്വപ്നം കണ്ടതുപോലെ അഹിംസയും നന്മയും നിറഞ്ഞ ലോകം പുലരുമെന്ന് ഈ ഗാന്ധിജയന്തി ദിനത്തിലും നമുക്ക് പ്രത്യാശിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top