കൊച്ചി: ഗാന്ധിജയന്തിയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നാഷണല്‍ സര്‍വീസ് സ്കീമും തേവര സേക്രഡ് ഹാര്‍ട്ട് തേവര കോളേജും സംയുക്തമായി ഇന്നുമുതല്‍ ത്രിദിന മേള നടത്തുന്നു. സാമൂഹ്യപ്രവര്‍ത്തകയും നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്‍സ് സ്ഥാപകയുമായ മേധാ പട്കര്‍ രാവിലെ 11.30 ന് മേള ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലെവല്‍ ക്യാമ്പും ഇന്റര്‍ കോളേജിയറ്റ് മത്സരങ്ങളും മേളയുടെ ഭാഗമായുണ്ടാകും.
മേളയുടെ മൂന്നാം ദിനത്തില്‍ സാമൂഹ്യപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ഹെ എം.പി മേളയില്‍ പങ്കെടുക്കും. മേളയുടെ സമാപനസമ്മേളനത്തില്‍ ഋഷിരാജ് സിംഗ് ഐ.പി.എസ് പങ്കെടുത്ത് സംസാരിക്കും.