Latest News

ഇളയദളപതിയുടെ മകന്‍ സഞ്ജയ് ഹ്രസ്വചിത്രത്തിലെത്തുന്നു

ഇളയദളപതിയുടെ മകന്‍ സഞ്ജയ് ഹ്രസ്വചിത്രത്തിലെത്തുന്നു. വിജയുടെ മകന്‍ സഞ്ജയ് വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ ‘നാനടിച്ചാല്‍ താങ്കമാട്ടെ’ എന്നുതുടങ്ങുന്ന ഹിറ്റ് ഗാനത്തില്‍ ചുവട് വെച്ചത് ഒരു വിജയ് ഫാന്‍സും മറന്നുകാണാന്‍ വഴിയില്ല. സഞ്ജയ് അഭിനയിച്ച ജംഗ്ഷന്‍ എന്ന ഹ്രസ്വചിത്രത്തിലെ ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ പുറത്ത് വന്നിരുന്നു.

സുഹൃത്തുക്കള്‍ ചേര്‍ന്ന് വീഡിയോഗെയിം കളിക്കുന്നതാണ് ദൃശ്യം. മത്സരത്തില്‍ പരാജയപ്പെട്ട് വിഷമിച്ചിരിക്കുന്ന ഒരു കുട്ടിയെ കാണിക്കുന്നു. ദൃശ്യം അവസാനിക്കുന്നത് സഞ്ജയ് എന്തോ കാരണത്താല്‍ നിരാശനായിരിക്കുന്നതാണ്. കാരണം ദൃശ്യത്തില്‍ നിന്ന് വ്യക്തമല്ല.

തമിഴകത്തേയും മലയാളികളേയും ഒരുപോലെ ആകര്‍ഷിച്ച നടനാണ് ഇളയദളപതി വിജയ്. ആക്ഷന്‍ രംഗങ്ങളാലും തകര്‍പ്പന്‍ നൃത്തച്ചുവടുകളാലും വിസ്മയിപ്പിക്കുന്ന നടന്‍ കൂടിയാണ് വിജയ്. സിനിമാപാരമ്പര്യമുളള കുടുംബത്തില്‍ മുത്തച്ഛന് പിന്നാലെ വിജയും ഇപ്പോള്‍ സഞ്ജയ് സിനിമാരംഗം കീഴടക്കുമെന്ന പ്രതീക്ഷ വിജയ് ആരാധകര്‍ക്കുണ്ടാകാന്‍ ഇടയുണ്ട്. സംവിധായകന്‍, നിര്‍മാതാവ്,എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖറാണ് വിജയിന്റെ പിതാവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top