Kerala

സംസ്ഥാനത്ത് മഴ തുടരും; അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും മാലിദ്വീപിനുമടുത്തായി ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറാംതീയതിയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ഏഴ്, എട്ട് തീയതികളില്‍ ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങും.

കാറ്റ് ശക്തിപ്രാപിക്കാന്‍ ഇടയുള്ളതിനാല്‍ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ആറ് മുതല്‍ കടലില്‍ പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. നിലവില്‍ കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അഞ്ചിനു മുന്‍പു തീരത്തെത്തണമെന്നു നിര്‍ദേശം നല്‍കണം. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഫിഷറീസ് വകുപ്പിനും തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ജില്ലാ ദുരന്തനിവാരണകേന്ദ്രം എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തുലാവര്‍ഷം 15നു ശേഷം എത്തും. ശരാശരി 480 മില്ലിമീറ്റര്‍ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം തുലാവര്‍ഷക്കാലത്തു പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top