Kerala

ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാജസേനന്‍

ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രിംകോടതി വിധയില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. സര്‍ക്കാരിന്റെ കൂടി ഹിഡണ്‍ അജണ്ടയാണ് ഇതുവഴി നടക്കുന്നതെന്നും കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ ഒന്നാണ് വിധിയിലൂടെ പ്രാവര്‍ത്തികമായത്. ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ നാളെ ദേവീ ക്ഷേത്രത്തില്‍ ചെഗുവേരയുടെ വിഗ്രഹം വച്ച് പൂജിക്കേണ്ടിവരുമെന്നും രാജസേനന്‍ പറഞ്ഞു. ഇസ്ളാമിനും ക്രിസ്തുവിനും ഒരു പ്രശ്നം വന്നാല്‍ ചോദിക്കാന്‍ പള്ളിയും പോപ്പുമുണ്ട്. എന്നാല്‍ ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ലെന്നും രാജസേനന്‍ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് രാജസേനന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

വിഡിയോ

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top