കേരളത്തില്‍ ബി.ജെ.പിയ്ക്ക് ഒരു സീറ്റുപോലും കിട്ടാത്തതില്‍ മലയാളികളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് രാജസേനന്. കേരളം ഭാരതത്തിലല്ലെന്ന് നമ്മള് ഒരിക്കല്‍ കൂടി തെളിയിച്ചു. സ്വന്തം നാടിനെതിരായി ചിന്തിക്കുന്ന സമൂഹത്തെ കേരളത്തിലല്ലാതെ വേറെ എവിടെയും കാണാന്‍ സാധിക്കില്ലെന്ന് രാജസേനന് പറഞ്ഞു.
ഭാരതം ബി.ജെ.പിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മള് ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. സങ്കടമുണ്ട് ഒരുപാട് വിഷമവുമുണ്ടെന്നും രാജസേനന് പറഞ്ഞു.