Kerala

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം; പുനപരിശോധന ഹര്‍ജി നല്‍കണമോയെന്ന് ദേവസ്വത്തിന് തീരുമാനിക്കാമെന്ന് കടകംപളളി സുരേന്ദ്രന്‍

ശബരിമല വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണോയെന്ന് ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കില്ല. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ തീരുമാനത്തിനാണ് പ്രാധാന്യമെന്നും സിപിഐഎം നിലപാടുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നും കടകംപള്ളി പറഞ്ഞു.

സ്ത്രീപ്രവേശനത്തില്‍ സുപ്രിംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വംബോര്‍ഡിനെ അറിയിച്ചു. അതേസമയം വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാഹര്‍ജി നല്‍കുന്നകാര്യം ബുധനാഴ്ചത്തെ ബോര്‍ഡ് യോഗം തീരുമാനിക്കും. വിധിയെത്തുടര്‍ന്ന് ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധനയുണ്ടാകും. സ്ത്രീകള്‍ക്കുവേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നും പത്മകുമാര്‍ പറഞ്ഞു.

എന്നാല്‍ വിശാലമായ ഭരണഘടന ബെഞ്ചിന് കേസ് വിടണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണഅ പന്തളം രാജകുടുംബം. അതോടൊപ്പം വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top