തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍ത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസകറിന് ബോധം തെളിഞ്ഞു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന് ശനിയാഴ്ച ബോധം തെളിഞ്ഞെങ്കിലും പൂര്‍ണ്ണമായും ബോധാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ബാലഭാസ്കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ഡോക്ടറെത്തും. ലക്ഷ്മിക്ക് മയക്കത്തിനിടയില്‍ ഇടയ്ക്ക് ബോധം തെളിയുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ ബോധാവസ്ഥയിലേക്ക് എത്തിയിട്ടില്ല.
തിരവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 4:30 യോടെയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു.