Business

വാട്സ്ആപ്പിലെ വ്യാജ പ്രചരണം; ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു

മുംബൈ: വാട്സ്ആപ്പിലെ വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് കമ്പനിയെ തകര്‍ത്തത്.

വെള്ളിയാഴ്ചയാണ് കമ്പനിക്കെതിരെ സന്ദേശം പ്രചരിച്ചത്. കമ്പനിയുടെ വിപണി മൂല്യം 13,105 കോടിയില്‍നിന്ന് 3,900 കോടിയായി . 99200 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനി ഓഹരി വിപണിയില്‍ ആദ്യമായി ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ ഇ കൊമേഴ്സ് കമ്പനിയാണ്.

കമ്പനിയുടെ അക്കൗണ്ടിങ് സംവിധാനത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ ഇന്‍ഫിബീം ഒരു ഉപ കമ്പനിക്ക് എട്ടു വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കാന്‍ ഈടില്ലാതെ പലിശരഹിത വായ്പ നല്‍കിയതായും ഇത് കമ്പനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് അപകടകരമാണെന്നും സൂചിപ്പിക്കുന്നു.

എന്നാല്‍, പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹരിതമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കമ്പനി നല്‍കിയിരിക്കുന്നത് ഹ്രസ്വകാല വായ്പയാണെന്നും കമ്പനിയെ ബാധിക്കുന്നല്ലെന്നും കമ്പനി പറയുന്നു. 2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top