Kerala

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സൂപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സുരക്ഷിതമായി സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്ത്രീപ്രവേശനം എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിക്ക് പിന്നാലെ എന്തായാലും ചില പ്രശ്‌നങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും എന്നാല്‍ ഈ പ്രശനങ്ങള്‍  സമവായത്തിലൂടെ  പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top