Breaking News

വാണിജ്യ കൂടിക്കാഴ്ചകള്‍ക്കായി കെടിഎം-2018 വേദിയൊരുങ്ങി

കേരള ട്രാവല്‍ മാര്‍ട്ടിനെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പാടവും വരമ്പും ജലചക്രവും മണ്‍വീടും ഉള്‍പ്പെടെയുള്ള ഗ്രാമീണ അന്തരീക്ഷം. കേരളത്തിന്റെ ടൂറിസം മേഖലയുടെ നേര്‍ക്കാഴ്ചയാണ് കേരള ട്രാവല്‍ മാര്‍ട്ട് പവലിയനില്‍ ഒരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രാവല്‍ മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.  ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോടുന്ന കലാപരിപാടികളും അരങ്ങേറി.വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളിലെ പൂര്‍ണമായും ശീതീകരിച്ച നാനൂറോളം സ്റ്റാളുകളാണ് ഇവിടെ വാണിജ്യ ചര്‍ച്ചകള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.

 

വിദേശത്തു നിന്നു മാത്രം 545 പേര്‍ കേരള ട്രാവല്‍ മാര്‍ട്ടിനെത്തിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ആസ്‌ട്രേലിയ, ബ്രിട്ടണ്‍ അടക്കം 66 വിദേശരാജ്യങ്ങളി നിന്നാണ് ബയര്‍മാര്‍ എത്തിയത്. ഇതു കൂടാതെ 1090 ആഭ്യന്തര ബയര്‍മാരും മേളയ്ക്കായി എത്തുന്നുണ്ട്. നാനൂറോളം സ്റ്റാളുകളിലായി 325 സെല്ലര്‍മാരും മേളയി പങ്കെടുക്കുന്നു.

ബയര്‍മാരും സെല്ലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും പ്രത്യേക സംവിധാനമാണ് കെടിഎമ്മില്‍ ഒരുക്കിയിരിക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചയ്ക്കായി എല്ലാവര്‍ക്കും മുന്‍കൂട്ടി തയ്യാറാക്കിയ സമയം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വാണിജ്യ കൂടിക്കാഴ്ചയില്‍ സമയനഷ്ടം ഒഴിവാകും.

സ്വകാര്യമേഖലയ്ക്ക് പുറമെ കേരള ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ പൊതുമേഖലയി നിന്നുള്ള സ്റ്റാളുകളും മേളയിലുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയൂര്‍വേദ റിസോര്‍ട്ട്്, സാംസ്‌കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ മുഖ്യ പങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുള്ള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാകും.

വാണിജ്യ കൂടിക്കാഴ്ചകള്‍ നടക്കുന്ന ഐലന്റിലെ കെടിഎം മേളയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top