Breaking News

സാലറി ചലഞ്ച്: സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിര്‍ബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിര്‍ബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി. ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ല. പണം നല്‍കുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാല്‍ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ചോദിച്ചു. സാലറി ചലഞ്ച് ചോദ്യം ചെയ്ത് എന്‍ജിഒ സംഘം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി. ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണെന്നും എ ജി കോടതിയെ അറിയിച്ചു.

അതേസമയം,സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകള്‍ പാലക്കാട് ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് പ്രസില്‍ വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലാണ് പേരുകള്‍ പ്രസിദ്ധീകരിച്ചത്.

വിസമ്മതപത്രം നല്‍കിയവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുന്നെന്ന കുറിപ്പോടെയായിരുന്നു ഇത്. പ്രസിന്റെ ചുമതലയുള്ള ഡെപ്യൂട്ടീ സൂപ്രണ്ടാണ് ഇവ നോട്ടീസ് ബോര്‍ഡിലിട്ടത്. വിവിധ തസ്തികകളിലായി 251 പേരാണ് പ്രസിലുള്ളത്. ഇതില്‍ 113 പേര്‍ കഴിഞ്ഞ ദിവസം വിസ്സമതപത്രം നല്‍കിയിരുന്നു. ഇവരുടെ പേരുകളാണ് നോട്ടീസ് ബോര്‍ഡില്‍ പരസ്യമായി പ്രസിദ്ധപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top