കൊച്ചി: കൊച്ചിന് ഹാര്‍ബര്‍ ടെര്മിനസില് നിന്ന് ഡെമു സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടിനാണ് ടെര്മിനസില് നിന്നുള്ള ആദ്യ സര്‍വീസ് നടത്തിയത്. സൗത്ത് സ്റ്റേഷന് വരെയാണ് സര്‍വീസ്.
ടെര്മിനസില് നിന്നു രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും സൗത്തില്‍നിന്നു രാവിലെ ഒന്‍പതിനും വൈകിട്ട് 6.20നുമാണു ഡെമു സര്‍വീസ് നടത്തുക. മട്ടാഞ്ചേരി ഹാള്ട്ടാണ് ഇടയ്ക്കുള്ള സ്റ്റേഷന്. 40 മിനിറ്റാണു സൗത്ത് വരെ സഞ്ചരിക്കാന്‍ നല്‍കിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസുണ്ടാകില്ല.
ചൊവ്വാഴ്ച ആരംഭിക്കേണ്ടിയിരുന്ന ഡെമു സര്‍വീസ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ ജോലികള്‍ തീരാത്തതിനാല്‍ ബുധനാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഒരു മാസത്തേക്കു പരീക്ഷണ അടിസ്ഥാനത്തിലാണു ഡെമു സര്‍വീസ് നടത്തുക.