Kerala

പിണറായി കൂട്ടക്കൊലക്കേസ്: ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കും

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കും. പൊലീസ് കുറ്റപത്രം നല്‍കിയ മൂന്നു കേസുകളും തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. നാല് കേസുകളുടെയും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതായി അറിയിച്ചുകൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് എഡിജിപിയും ഉത്തരവിറക്കി.

സൗമ്യയുടെ ആത്മഹത്യാ കുറിപ്പാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ കാരണമായത്. കൂട്ടക്കൊലക്കേസില്‍ പ്രതി മറ്റൊരാളാണെന്ന് സൗമ്യ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. കൊലക്കുറ്റം നിഷേധിച്ചതിനാല്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സൗമ്യയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സൗമ്യയുടെ മകള്‍ ഐശ്വര്യ(9), പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല എന്നിവരാണ് മൂന്നുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഛര്‍ദിയും വയറ്റിലെ അസ്വസ്ഥതകളും മൂലമാണ് മരണമെന്ന് ആദ്യം കരുതിയതെങ്കിലും എലിവിഷം നല്‍കി സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പിന്നീട് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top