ആധാര്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിച്ചത്. സര്‍ക്കാരിന്റെ അനുകൂല്യങ്ങള്‍ക്കടക്കം എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക. ആധാര്‍ സുരക്ഷിതമാണെന്നും രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
ആധാര്‍ കേസില്‍ ഇന്ന് സുപ്രിംകോടതി വിധി പറയും
By
September 26, 2018 10:23 am