തിരുവനന്തപുരം: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്കെതിരെയാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ജയില്‍ ഡി ജി പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ആത്മഹത്യയില്‍ ദുരുഹതയുണ്ടോ എന്ന് അന്വേഷിക്കണം. സൗമ്യ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. സൗമ്യയെ ആരെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.