Kerala

ബിഷപ്പിന് പരമാവധി ശിക്ഷ വാങ്ങി നല്‍കും; കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ജലന്തറിലേക്ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ തെളിവുകള്‍ക്കായി പരക്കംപാഞ്ഞ് പോലീസ്. ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം അടുത്തയാഴ്ച ജലന്തറിലേക്ക് പുറപ്പെടും.

ബിഷപ്പ് അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതികളും നിര്‍ണായക വിവരങ്ങളും നല്‍കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആദ്യ സന്ദര്‍ശനത്തില്‍ ബിഷപിനെതിരെ പരാതി പറയാന്‍ പലരും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് പോലീസ് വീണ്ടും ജലന്തറിലെത്തുന്നത്. മാത്രമല്ല പീഡനം നടന്ന കാലയളവില്‍ ബിഷപ്പ് ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും ജലന്തറില്‍ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്.

ബിഷപ്പിനെതിരെ ജലന്തറില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജലന്തര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കി. അതേസമയം, പണവും സ്വാധീനവും ഉപയോഗിച്ച് കേസിലെ സാക്ഷികളെ ഉള്‍പ്പെടെ വിലയ്‌ക്കെടുക്കാന്‍ ബിഷപിന്റെ ക്യാമ്പും ശ്രമം തുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top