ഇന്ത്യ-പാക് ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയത് റാഫേല്‍ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനെന്ന് പാകിസ്ഥാന്. പാക്കിസ്ഥാന് ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചത്. റാഫേല്‍ അഴിമതി വിവാദത്തില്‍ നിന്നും രക്ഷപെടാന്‍ മോദി ഗവണ്മെന്റ് പാക്സ്ഥാനെ കരുവാക്കുകയാണെന്നും പാകിസ്ഥാന് വക്താവ് ട്വിറ്ററില്‍ കുറ്റപ്പെടുത്തി. രക്ഷസാക്ഷിത്വം വരിച്ച ഇന്ത്യന്‍ പട്ടാളക്കാരോട് മോദി അനാദരവ് കാണിക്കുകയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടും ഹുസൈന് മോദി സര്‍ക്കാറിനെതിരെ ആരോപണമുന്നയിക്കുന്നുണ്ട്.
These tweets explain BJP led Tirade against Pakistan, Apni Jang Khud Lado #RafaelDeal pic.twitter.com/dD3PUZ4PAb
— Ch Fawad Hussain (@fawadchaudhry) September 22, 2018
അതേസമയം റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതികരിച്ചു. എഎന്‍ഐയ്ക്കു നല്കിയ അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസിനെ തളളി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തിയത്. എന്തും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ റഫേല്‍ കരാര്‍ റദ്ദാക്കാനാകില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.
നേരത്തെ, രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. രാഹുല്‍ രാജ്യത്തിന്റെ ശത്രുക്കളുടെ കൈയിലെ ആയുധമാണെന്നായിരുന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി.