Kerala

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച വൈദികനെതിരെയും നടപടി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തെ പിന്തുണച്ച വൈദികനെതിരെയും സഭ നടപടി. യൂഹാനോന്‍ റമ്പാനെതിരെയാണ് യാക്കോബായ സഭ നടപടിയെടുത്തത്.

റമ്പാനോട് പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും വിലക്ക് ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും സഭാ മുന്നറിയിപ്പും നല്‍കി. പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് റമ്പാനെതിരെ നടപടി എടുത്തതെന്നും റമ്പാന്മാര്‍ ദയറകളില്‍ പ്രാര്‍ത്ഥിച്ചു കഴിയേണ്ടവരാണെന്നും സഭാനേതൃത്വം വ്യക്തമാക്കി.

അതേസമയം, കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടിയെടുത്തെന്ന വാര്‍ത്ത കാരയ്ക്കാമല ഇടവക തള്ളി. സിസ്റ്റര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top