Latest News

സൂക്ഷിച്ചോ..! പോലീസിനെ അപമാനിക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന് എസ്‌ഐ

അമരാവതി: നാക്കിനെല്ലില്ലാതെ പോലീസുകാരെ അപമാനിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഇന്‍സ്‌പെക്ടര്‍.

ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇന്‍സ്‌പെക്ടറായ മാധവ് ആണ് പോലീസിന്റെ മനോവീര്യത്തെ തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന് വെല്ലുവിളിച്ചത്.

‘ഞങ്ങള്‍ ഏറെ നാള്‍ സംയമനം പാലിച്ചു. മേലില്‍ ആരെങ്കിലും പോലീസിനെതിരായി അതിരു കടന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ സഹിക്കില്ല. ഞങ്ങളവരുടെ നാവുകള്‍ അരിയും. സൂക്ഷിച്ചോ..’ എന്നാണ് മാധവ് താക്കീത് നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളിലായി പോലീസിനെതിരെ വന്‍ വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിട്ട ടിഡിപി എംപി ജെസി ദിവാകര്‍ റെഡ്ഡിക്കുള്ള മറുപടിയാണ് എസ്‌ഐയുടെ ഭീഷണി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top