Breaking News

ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ വിട്ടു; കോട്ടയം മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധന

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈദ്യപരിശോധനയ്ക്കായി ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ലൈംഗിക ക്ഷമതാ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തും.

മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം പൊലീസിനെതിരെ ബിഷപ്പ് കോടതിയില്‍ പരാതിപ്പെട്ടു. തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു.

രണ്ട് തവണ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികാരം ഉപയോഗിച്ച് ബിഷപ്പ് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തി. എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന അവസ്ഥ ചൂഷണം ചെയ്തു. പണവും പാരിതോഷികവും നല്‍കി പരാതി അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്ത്രങ്ങളും ലാപ്ടോപ്പുകളും കണ്ടെത്തേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top