Latest News

ഇന്ത്യയിലേക്കുള്ള പണമൊഴുക്കില്‍ വന്‍ വര്‍ദ്ധന; 2018ല്‍ യുഎഇയില്‍നിന്ന് പ്രവാസികള്‍ നാട്ടിലേയ്ക്കയച്ചത് 8800 കോടി ദിര്‍ഹം

അബുദാബി: യുഎഇയില്‍ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേയ്ക്ക് അയയ്ക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധന. യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട ഈ വര്‍ഷത്തെ ആദ്യ ആറു മാസത്തെ കണക്കുകളനുസരിച്ച് വിദേശികള്‍ അയയ്ക്കുന്ന പണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 13.1 ശതമാനം വര്‍ധനയാണ് സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം വിദേശികള്‍ സ്വന്തം നാടുകളിലേക്ക് 8800 കോടി ദിര്‍ഹം അയച്ചു. എന്നാല്‍ 2017ല്‍ ഇത് 7780 കോടി ദിര്‍ഹമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎഇയില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുകുന്നത് ഇന്ത്യയിലേക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യുഎഇയില്‍ നിന്നും വിദേശികള്‍ അയയ്ക്കുന്ന പണത്തില്‍ ഏതാണ്ട് 39 ശതമാനമാണ് ഇന്ത്യയിലെത്തുന്നത്.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 1732 കോടി ദിര്‍ഹം ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. വിനിമയ നിരക്കിന്റെ ആനുകൂല്യമാണ് ഇത്രയും കൂടുതല്‍ തുക ഇന്ത്യയിലെത്താന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top