Latest News

ആരോഗ്യ മേഖല കരകയറുന്നു; രാജ്യത്ത് ശിശുമരണ നിരക്ക് വന്‍തോതില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ശിശുമരണ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ശിശുമരണ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ലക്ഷത്തോളം കുറവാണ് ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രണ്ടായിരത്തി പതിനേഴില്‍ പത്ത് ലക്ഷമായിരുന്ന ഇന്ത്യയുടെ ശിശുമരണനിരക്ക് ഇപ്പോള്‍ 802,000 ആയിട്ടാണ് കുറഞ്ഞത്.കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് അടക്കമുള്ള പദ്ധതികള്‍ ഫലംകാണുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

സുരക്ഷിതമായ കുടിവെള്ള വിതരണം, ശൗചാലയനിര്‍മ്മിതി, സോപ്പ് കൊണ്ടുള്ള കൈകഴുകല്‍ തുടങ്ങി നവജാത ശിശുവിന് വാക്‌സിനുകള്‍ നല്‍കേണ്ട ആവശ്യത്തെപറ്റിയും നിരവധി ബോധവത്കരണ പരിപാടികള്‍ രാജ്യമെമ്പാടും സംഘടിപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top