Breaking News

ഇമ്രാന്‍ ഖാന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ; പാകിസ്താനുമായി ചര്‍ച്ച നടത്തും

ഇരുരാജ്യങ്ങളും തമ്മിലുള്ള  ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ന്യൂയോര്‍ക്കിലാണ് ചര്‍ച്ച നടക്കുക. ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിന് ഇടയിലാകും കൂടിക്കാഴ്ച്ച. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നതില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. കൂടിക്കാഴ്ച്ചയുടെ അജണ്ട തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശവും ഭീകരവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. കൂടാതെ വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, ആധ്യാത്മിക വിനോദസഞ്ചാരം, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെ കുറിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തേണ്ടത് പ്രധാനമാണെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top