Latest News

വിജയ് മല്യയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ ലേലത്തില്‍ വിറ്റത് എട്ടു കോടി രൂപയ്ക്ക്

ബാംഗ്ലൂര്‍: വായ്പാ ഇനത്തില്‍ കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ രണ്ടു സ്വകാര്യ ഹെലികോപ്റ്ററുകള്‍ ലേലത്തില്‍ വിറ്റുപോയത് എട്ടു കോടി രൂപയ്ക്ക്. ബാംഗ്ലൂരില്‍ നടന്ന കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണല്‍ ഇ-ലേലത്തില്‍ ഡല്‍ഹി കമ്പനിയായ ചൗധരി ഏവിയേഷനാണ് ഹെലികോപ്റ്ററുകള്‍ വാങ്ങിയത്.

ഓരോ ഹെലികോപ്റ്ററിനും 4.37 കോടി എന്ന നിരക്കില്‍ 8.75 കോടിക്ക് രണ്ടു ഹെലികോപ്റ്ററുകള്‍ ലേലം കൊണ്ടതായി ചൗധരി ഏവിയേഷന്‍ ഡയറക്ടര്‍ സത്യേന്ദ്ര ഷെരാവത്ത് പറഞ്ഞു. ഹെലികോപ്റ്ററുകളില്‍ ഒരെണ്ണം അഞ്ച് സീറ്റുകള്‍ വരുന്ന പത്തുവര്‍ഷം പഴക്കമുള്ള യൂറോകോപ്റ്റര്‍ ബി155 ആണ്. 1.75 കോടിയായിരുന്നു ഹെലികോപ്റ്ററിന് ലേലം കൊളളാനുള്ള അടിസ്ഥാന വില.

അതേസമയം, വിജയ് മല്യ രാജ്യം വിട്ടതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. മല്യ ഇന്ത്യ വിട്ടത്  പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top