കോടിക്കണക്കിന് രൂപ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്ല്യ ബോറടി മാറ്റാന്‍ മൂന്നാമതും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത ട്രോളന്മാര് ആഘോഷിക്കുകയാണ്. മൂന്നാമത്തെ വധുവായി മല്ല്യ തെരഞ്ഞെടുത്തിരിക്കുന്നത് തന്റെ തന്നെ ഉടമസ്ഥാവകാശമുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി ലാല്വാനിയയെയാണ്. ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്ത മല്ല്യയ്ക്ക് സമയം കളയാനാണ് പുതിയ വിവാഹമെന്നാണ് ട്രോളന്മാരുടെ തമാശ.
എയര്‍ഹോസ്റ്റസുമാരോട് പ്രത്യക മമത പുലര്‍ത്തുന്ന മല്ല്യയുടെ ആദ്യഭാര്യയായ സമീറ ത്യാമ്പ്ജിയും സ്വകാര്യവിമാന കമ്പനിയില്‍ എയര്‍ഹോസ്റ്റസായിരുന്നു. രണ്ടാമത് വിവാഹം കഴിച്ച രേഖയും അതീവ സുന്ദരിയാണ്. നിയമപരമായി രേഖയാണ് മല്ല്യയുടെ ഭാര്യ.
മൂന്നാമത്തെ വിവാഹച്ചെലവിന് കാശ് വല്ലതും വായ്പ വേണോ എന്ന് ഇപ്പോഴും മല്ല്യയോട് ചോദിക്കുന്ന പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ മേലധികാരികളുടെ ചോദ്യം വാട്സാപ്പില്‍ തലയറഞ്ഞ് ചിരിക്കാന്‍ വഴിയൊരുക്കി. കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പിന് വഴിയൊരുക്കിയ ശേഷം ഇന്ത്യവിട്ട് ബ്രിട്ടനില്‍ കുടിയേറിയ മല്ല്യ തട്ടിപ്പും വെട്ടിപ്പും കൊണ്ട് മാത്രമല്ല, മൂന്നാം വിവാഹവാര്‍ത്ത കൊണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.