മുംബൈയില്‍ നിന്ന് 166 യാത്രക്കാരുമായി പറന്ന് പൊങ്ങിയ ജെറ്റ് എയര്‍വെയ്സിന്റെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനയാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വരികയും ചിലര്‍ക്ക് മയക്കം അനുഭവപ്പെടുകയും ചെയ്തു. മുപ്പതോളം യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു.
വിമാനം പറന്നുയര്‍ന്നതോടെ ക്യാബിനിലെ പ്രഷര്‍ കുറഞ്ഞത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വിമാനക്കമ്പനി അറിയിച്ചു.
ടേക്ക് ഓഫ് സമയത്ത് ക്യാബിന് ക്രൂ ചില സ്വിച്ചുകള്‍ ഓണ്‍ ചെയ്യാന്‍ വീഴ്ച വരുത്തിയത് കൊണ്ടാണ് പ്രഷര്‍ കുറഞ്ഞത്. ബോയിങ് 737 വിമാനം തിരികെ ഇറക്കി ചില യാത്രക്കാരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#WATCH: Inside visuals of Jet Airways Mumbai-Jaipur flight that was turned back to Mumbai airport midway today after a loss in cabin pressure (Source: Mobile visuals) pic.twitter.com/SEktwy3kvw
— ANI (@ANI) September 20, 2018