Breaking News

അഭിമന്യുവിന്റെ കൊലപാതകം ; മുഖ്യപ്രതി കീഴടങ്ങി

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍ സലാമാണ് പോലീസിന് മുമ്പില്‍ കീഴടങ്ങിയിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ആരിഫിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകം നടത്താന്‍ ആളുകളെ ഏര്‍പ്പെടുത്തിയതെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം.

അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ കോളജ് പരിസരത്ത് ആരിഫ് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആരിഫ് ഉള്‍പ്പെടെ കേസിലെ എട്ട് പ്രതികള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ആരിഫ് കീഴടങ്ങിയത്. ഇതോടെ കേസില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പത് പേര്‍ പോലീസ് കസ്റ്റഡിയിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top