ഓണം ബംബറടിച്ച ഭാഗ്യശാലി ഇപ്പോഴും അജ്ഞാത വാസത്തിലാണ്. തൃശൂരിലെ എസ്.എസ് മണിയന് ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. പത്ത് ടിക്കറ്റാണ് ബംബര്‍ ഭാഗ്യവാന് ഏജന്‍സിയില്‍ നിന്നും വാങ്ങിയത്. സാധാരണ ടിക്കറ്റ് വാങ്ങുന്നവരല്ല ഇത് വാങ്ങിയിരിക്കുന്നത്.
ഒരുപക്ഷെ സ്വന്തം സുരക്ഷ മുന്‍നിര്‍ത്തിയാവും അജ്ഞാതനായി തുടരുന്നത്. കാലത്ത് ടിക്കറ്റ് ബാങ്കില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷം ഉച്ചയോടെ വിവരം പുറത്തറിയിക്കുവാനായിരിക്കും അജ്ഞാതന്‍ ഉദ്ദേശിക്കുന്നത്. എന്തായാലും പലരും ഭാഗ്യവാനെ തിരയുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല.
പതിവായി ഭാഗ്യക്കുറി വാങ്ങുന്നവരാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. 250 രൂപയുടെ ടിക്കറ്റ് 10 എണ്ണം ഒന്നിച്ച് വാങ്ങണമെങ്കില്‍ സ്ഥിരമായി ഭാഗ്യം പരീക്ഷിക്കുന്ന വ്യക്തിയാവും ഭാഗ്യ പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ലോട്ടറിയുടെ ലോകത്ത് ഒരു കോടീശ്വരന് ഏത് നിമിഷവും പ്രത്യക്ഷപ്പെടാം.