ബംഗ്ലാദേശിനു പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 91 റണ്‍സിനാണ് ശ്രീലങ്കയെ അഫ്ഗാന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 249 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഇന്നിങ്സ് 158 ല്‍ ഒതുങ്ങി. 41.2 ഓവറില്‍ 158-ന് എല്ലാവരും പുറത്താകുകയായിരുന്നു. മുന്‍പ് 137 റണ്‍സിനായിരുന്നു ബംഗ്ലാദേശിനോട് ലങ്ക പരാജയപ്പെട്ടത്.
ലങ്കയ്ക്കു വേണ്ടി ഒമ്പത് ഓവര്‍ എറിഞ്ഞ് 55 റണ്‍സ് വിട്ടുകൊടുത്ത് തിസര പെരേര അഞ്ചു വിക്കറ്റെടുത്തു. എന്നാല്‍ മറ്റ് ബൗളര്‍മാര്‍ക്കൊന്നും പ്രതീക്ഷിച്ച മികവ് പുലര്‍ത്താനായില്ല. 36 റണ്‍സ് നേടിയ ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയിലെ ടോപ്സ്കോറര്‍.