Business

ഇന്‍സ്റ്റന്റ് ക്രെഡിറ്റ് കാര്‍ഡുമായി ആക്‌സിസ് ബാങ്ക്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് പ്രീ അപ്രൂവ്ഡ് ഉപഭോക്താക്കള്‍ക്കായി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ആക്‌സിസ് പേ മൊബൈല്‍ ആപ്പ് വഴി വെര്‍ച്ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങാം. ഓതന്റിക്കേഷന് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ സേവനം ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും നവീനമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് & ഹെഡ് സഞ്ജീവ് മൊഗേ പറഞ്ഞു. ‘ 70 ശതമാനം ഇ കോമേഴ്‌സ് ഇടപാടുകളും മൊബൈല്‍ വഴിയാണ് നടക്കുന്നത്. ഡിജിറ്റലായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായിരിക്കും. ഉടനടി സേവനങ്ങള്‍ വേണ്ടവര്‍ക്ക് അത് എത്തിക്കാനും ഇതിലൂടെ സാധിക്കും, അദ്ദേഹം വ്യക്തമാക്കി.

ആക്‌സിസ് പേ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാം. അതിന് ശേഷം അടിസ്ഥാന വിവരങ്ങള്‍ നല്‍കുക. നിബന്ധനകള്‍ പരിശോധിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക. ഓതന്റികേഷന് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ വെര്‍ച്ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. അതിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് കൊറിയറായി അയക്കുകയും ചെയ്യും.

ഈ സംവിധാനത്തിന് അധിക ഫീസുകളൊന്നും ഈടാക്കില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന നാലാമത്തെ ബാങ്കാണ് ആക്‌സിസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top