Breaking News

ഓഡി ഇലക്ട്രിക് കാര്‍: ഇന്ത്യയില്‍ അടുത്തവര്‍ഷം നിരത്തിലിറങ്ങും

അങ്ങനെ കാത്തിരുന്ന ഓഡിയുടെ ഇലക്ട്രിക് എസ് യു വി കാര്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ഇ ട്രോണ്‍ ഇലക്ട്രിക് എസ് യു വി കാര്‍ ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

അടുത്തവര്‍ഷം ഡിസംബറോടെ ഇന്ത്യയിലെത്തുന്ന ഇലക്ട്രിക് കാറിന്റെ ഏകദേശവില 66.92 ലക്ഷം രൂപയാകും. ഇ ട്രോണിന്റെ യൂറോപ്പിലെ വില 79000 യൂറോ ആയിരിക്കും.

ഒരു പ്രാവശ്യം വൈദ്യുതി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ഓഡി അവകാശപ്പെടുന്നത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ആറ് സെക്കന്റ് മതിയാകും. പരമാവധി വേഗത 200 കിലോമീറ്റര്‍ ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top