യുവനടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി നടന് ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഈ മാസം 20 മുതല്‍ 22വരെ ദോഹയില്‍ പോകുന്നതിനാണ് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്. കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴ് രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വിചാരണ നടപടികള്‍ക്കായി അടുത്ത മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
നടന് ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി
By
September 17, 2018 3:02 pm