കൊച്ചി: ഉദ്യോഗസ്ഥരില്‍ നിന്ന് ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശമ്പളം പിടിക്കാന്‍ ഇറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമാനമായ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി
By
September 17, 2018 2:42 pm