ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ വീഡിയോഗാനവും പുറത്തുവിട്ടിരുന്നു. നവാഗതാനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്.