പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മിതിയ്ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്കാന് തയാറല്ലാത്തവര്‍ അത് എഴുതി നല്കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും ഹസന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോയതിനു ശേഷം ഇതുവരെ മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും ഹസന് ആരോപിച്ചു.