പ്രളയത്തിന്റെ അതിജീവന മുഖമുദ്രയായി മാറിയ ചേക്കുട്ടി പാവകളെ ഇന്‍ഫോ പാര്‍ക്ക് ഏറ്റെടുക്കുന്നു.
വ്യവസായ മന്ത്രി എ.സി മൊയ്തീന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ക്ക് പാവയെ കൈമാറി.
നൂറോ അതില്‍ കൂടുതലോ പാവകളെ ഏറ്റെടുക്കുന്ന ഇന്‍ഫോ പാര്‍ക്ക് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസാ പത്രം ലഭിക്കും.
25 രൂപയാണ് ഈ അതിജീവന പാവയുടെ വില. ചെളിപുരണ്ടു വില്ക്കാന് കഴിയാത്ത ചേന്ദമംഗലം കൈത്തറി സാരികള്‍ ഉപയോഗിച്ചാണ് ചേക്കുട്ടി പാവകള്‍ നിര്‍മിക്കുന്നത്. ഇതില്‍ നിന്നുള്ള വരുമാനം കൈത്തറി യൂണിറ്റുകള്‍ക്ക് നല്‍കും.