ഈ വര്‍ഷത്തെ കലാകൈരളി സ്വരസാഗര പുരസ്കാരം ഗസല്‍, പിന്നണി ഗായകന് സി.കെ സാദ്ദിഖ് കരസ്ഥമാക്കി.
ഗസല്‍ ഗായകന് എന്ന നിലയിലാണ് സാദിഖിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അടുത്തമാസം 28ന് പ്രശസ്ത പിന്നണി ഗായകന് എംജി ശ്രീകുമാര്‍ തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ സംഘടനയാണ് കലാകൈരളി.
ഈയിടെ അന്തരിച്ച പ്രമുഖ ഗസല്‍ ഗായകനായ ഉമ്പായിയുടെ സഹോദരി പുത്രനായ സാദിഖ് കൊച്ചി സ്വദേശിയാണ്. പ്രമുഖ സംഗീത സംവിധായകനായ ദേവരാജന്‍ മാഷിന്റെ ശിഷ്യനാണ്. ഗസല്‍ ഗായകനായ സാദിഖ് ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ ഗസല്‍ അവതരിപ്പിക്കുന്നുണ്ട്.