Entertainment

സംഗീത കുടുംബത്തിലെ ഇളമുറക്കാരന്‍; ഹരിശങ്കര്‍

വരികളുടെ അര്‍ത്ഥവും മധുരമായ ഈണവും വശ്യമായ ആലാപനവും കൊണ്ട് ഒരേപോലെ ഹിറ്റായ ഗാനമാണ് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച തീവണ്ടിയിലെ ജീവാംശമായ് എന്ന അവിസ്മരണീയമായ ഗാനം. ഡോ. ഓമനക്കുട്ടിയുടെ ചെറുമകനും, സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്‍, പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍ എന്നിവരുടെ അനന്തരവനുമായ ഹരിശങ്കര്‍ സംഗീത ലോകത്തിന് പരിചിതനാണ്.

അച്ഛന്‍ ആലപ്പി ശ്രീകുമാര്‍, മുത്തശ്ശി ഡോ.ഓമനക്കുട്ടി എന്നിവരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഹരിശങ്കറിന്റെ ഭാവസുന്ദരമായ ശബ്ദമാണ് പിന്നണി ഗാനരംഗത്ത് ഈ ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുന്നത്. വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രമാണ് ഹരിശങ്കര്‍ ഇതുവരെ സിനിമയില്‍ പാടിയിരിക്കുന്നത്. പക്ഷേ പാടിയതെല്ലാം യുവതലമുറയ്ക്ക് ഇഷ്ടഗാനങ്ങളാണ്. ഏറ്റവുമൊടുവില്‍ കൈലാസ് മോനോന്‍ ഈണമിട്ട് ശ്രേയ ഘോഷാലിനൊപ്പം പാടിയ ജീവാംശമായ് താനെ എന്ന യുഗ്മ ഗാനം യൂട്യൂബില്‍ ഇപ്പോള്‍ വൈറലാണ്.

ബോബിയിലെ പതിയേ പതിയേ, ക്യൂനിലെ വെണ്ണിലവേ, എന്നും എപ്പോഴും, നിലാവേ മായുന്നു എന്നീ ഗാനങ്ങളെല്ലാം ഹരിശങ്കറിന്റെ പ്രിയ ഗാനങ്ങളാണ്. പ്രഗല്‍ഭ സംഗീതകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഈ ഇളമുറക്കാരന്റെ മികച്ച പാട്ടുകളാണ് ഇനി വരാനിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top