Breaking News

യുവതി സമ്മതിച്ചാല്‍ പരാതി പോലീസിന് കൈമാറും, സ്ത്രീ പീഡകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല ; എം.എ ബേബി

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതി യുവതി സമ്മതിച്ചാല്‍ പൊലീസിന് കൈമാറുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഗം എം.എ ബേബി. പരാതി നല്‍കിയ യുവനേതാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും സ്ത്രീ പീഡകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണ പരാതിയില്‍ എത്രയും പെട്ടെന്ന് പൊലീസ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പിനും വഴങ്ങില്ല എന്ന് ഉറപ്പുണ്ടെന്നും എംഎ ബേബിയുടെ കുറിപ്പില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top