തിരുവനന്തപുരം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ വൈകുന്നതിന്റെ കാരണം സിപിഎമ്മാണെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടാണെന്നും സിപിഎമ്മിന്റെ തലയില്‍ കെട്ടേണ്ടെന്നും എംഎ ബേബി പറഞ്ഞു.
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് പാര്‍ട്ടിയുടെ കഴിവുകേട്: എം.എ ബേബി
By
March 30, 2019 2:50 pm