Kerala

പ്രളയദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഫ്‌ലഡ് മാപ്പ് ഒരുക്കി പാലക്കാട്

സംസ്ഥാനത്ത് ആദ്യമായി പ്രളയമാപ്പ് നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ഇനിയൊരു പ്രളയദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കമായി തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രളയമാപ്പ് തയ്യാറാക്കുന്നത്.

അകത്തേത്തറ പഞ്ചായത്തിനൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്ത്, ഹരിത കേരള മിഷന്‍, പ്രവര്‍ത്തകരും സിവില്‍ എന്‍ജിനീയറിംഗ്, ജ്യോഗ്രഫി വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് സര്‍വ്വെ നടത്തുന്നത്. ആണ്ടിമഠം കോളനിയിലാണ് ഫ്‌ലഡ്മാപ്പ് രൂപീകരണത്തിന് തുടക്കമിട്ടിരിക്കുന്നത്. പ്രളയത്തില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ആണ്ടിമഠം കോളനിയിലാണ്.

പ്രളയത്തില്‍ വീടുകളിലേക്ക് ഇരച്ചുകയറിയ വെളളത്തിന്റെ നിരപ്പ് മുതല്‍, മഴയുടെ തോത്, ഓരോ ഘട്ടങ്ങളില്‍ പുഴയിലുയരുന്ന വെളളത്തിന്റെ അളവ്, പ്രാദേശിക ഘടകങ്ങള്‍ എന്നിവ ഫ്‌ളഡ് മാപ്പില്‍ കൃത്യമായി രേഖപ്പെടുത്തും. ഈ വിവരങ്ങളെല്ലാം ക്രോഡീകരിക്കുന്നതിലൂടെ, മഴ കനക്കുമ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായ ഇടങ്ങള്‍, കനത്ത വെളളക്കെട്ടുണ്ടാവാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ് കരുതല്‍ നടപടിയെടുക്കാന്‍ കഴിയും. സംസ്ഥാന തലത്തിലേക്ക് പ്രളയമാപ്പ് രൂപീകരണം വ്യാപിപ്പിക്കണമെന്ന ആശയവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top